"തിരുവസന്തം പതിനഞ്ച് നൂറ്റാണ്ട് "

Sunday 14 September 2025 12:16 AM IST

അമ്പലപ്പുഴ: "തിരുവസന്തം പതിനഞ്ച് നൂറ്റാണ്ട് " എന്ന പ്രമേയത്തിൽ സുന്നി മഹല്ല് ഫെഡറേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടാനം സമസ്ത സൗധത്തിൽ സംഘടിപ്പിച്ച ത്വൈബ കോൺഫറൻസ് സമസ്ത ചീഫ് ഓർഗനൈസർ എ.കെ.ആലിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കുട്ടി വിളക്കേഴം അദ്ധ്യക്ഷത വഹിച്ചു. സമസ്ത ഓർഗനൈസർ ഒ.എം.ഷരീഫ് ദാരിമി ആമുഖ പ്രസംഗം നടത്തി. എസ്.എം.എഫ് ജില്ലാ ജനറൽ സെക്രട്ടറി നാസർ മാമൂലയിൽ, ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി പി.എ.ശിഹാബുദ്ദീൻ മുസ്ലിയാർ, എസ്.വൈ.എസ് ജില്ല പ്രസിഡന്റ് നവാസ് എച്ച്. പാനൂർ തുടങ്ങിയവർ പ്രസംഗിച്ചു.