ബാസ്‌കറ്റ് ബാൾ സെലക്ഷൻ ട്രയൽസ്
Saturday 13 September 2025 10:18 PM IST
ആലപ്പുഴ: സംസ്ഥാന സീനിയർ ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ഴ ജില്ലാ പുരുഷ-വനിതാ ടീമുകളെ തെരെഞ്ഞെടുക്കാനുള്ള സെലക്ഷൻ ട്രയൽസ് ആലപ്പി ഡിസ്ട്രിക്റ്റ് ബാസ്കറ്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ 18ന് രാവിലെ 7.30-ന് നഗര ചത്വരത്തിലുള്ള എ.ഡി.ബി.എ സ്റ്റേഡിയത്തിൽ നടക്കും.
തൃശൂർ കുന്നംകുളത്ത് ഒക്ടോബർ 7 മുതൽ 12 വരെയാണ് 69-ാം കേരള സംസ്ഥാന സീനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്. കൂടുതൽ വിവരങ്ങൾക്ക്: ജോൺ ജോർജ് (സെക്രട്ടറി) : +91 94473 04020.