ഓണസൗഹൃദ സമ്മേളനം
Sunday 14 September 2025 12:18 AM IST
ആലപ്പുഴ: മുസ്ലീം സമുദായം പൊതു സമൂഹത്തിൽ വേട്ടയാടപ്പെടുകയാണന്ന് എം.ഇ.എസ്. സംസ്ഥാന ജനറൽസെക്രട്ടറി കെ.കെ.കുഞ്ഞു മൊയ്തീൻ പറഞ്ഞു. എം. ഇ. എസ്. ആലപ്പുഴ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഡയമണ്ട് ജൂബിലി ആഘോഷവും ഓണ സൗഹൃദ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ എ.എ. റസാക്ക് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ നെടുമുടി ഹരികുമാർ ഓണസന്ദേശം നൽകി. പ്രൊഫ.എ.ഷാജഹാൻ, എ.എം. നസീർ , അഡ്വ. ജി. മനോജ് കുമാർ, വി.ജി വിഷ്ണു. തൈക്കൽ സത്താർ, കമാൽ മാക്കിയിൽ, നാസറുദീൻ കുഞ്ഞ്, മുഹമ്മദ് ഷഫീഖ്, മൈമൂന ഹബീബ്, ഡോ. ഫിറോസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.