സൗജന്യ പരിശീലനം
Sunday 14 September 2025 12:19 AM IST
ആലപ്പുഴ : ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ ബ്ളൗസ് സ്റ്റിച്ചിംഗ് പരിശീലന പരിപാടി ആരംഭിക്കും. താൽപര്യമുള്ള തയ്യൽ അറിയാവുന്ന 18 നും 49 നും ഇടയിൽ പ്രായമുള്ള യുവതികൾ 17ന് രാവിലെ 10.30ന് പരിശീലന കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം. താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ പരിശീലന കേന്ദ്രത്തിലുണ്ട് . വിശദവിവരങ്ങൾക്ക് ഫോൺ: 8330011815.