സംഘാടകസമിതി രൂപീകരണം
Sunday 14 September 2025 12:20 AM IST
ആലപ്പുഴ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നിയോജകമണ്ഡലത്തിലെ ആലോചനായോഗവും സംഘാടകസമിതി രൂപീകരണവും ചെറിയ കലവൂരിലെ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടന്നു. പി.പി ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷനായി. കെ.കെ.ഇ.എം ഡയറക്ടർ ഡോ.പി.എസ് ശ്രീകല പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി സംഗീത, ജെസി ജോസി, ആര്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, കെ ഡിസ്‌ക് ജില്ലാ പ്രോഗ്രാം മാനേജർ ഡാനി വർഗീസ്, തദ്ദേശ സ്വയംഭരണസ്ഥാപന മേധാവികൾ, വാർഡ് അംഗങ്ങൾ, വിവിധ സ്‌കിൽ ട്രെയിനിംഗ് പങ്കാളികൾ, കമ്മ്യൂണിറ്റി അംബാസിഡർമാർ തുടങ്ങിയവർ പങ്കെടുത്തു.