ബിഷപ്പ് മൂർ കോളേജിന് ട്രോഫി
Sunday 14 September 2025 12:00 AM IST
മാള: ഹോളി ഗ്രേസ് ക്യാമ്പസിൽ നടന്ന ഒന്നാമത് തോമസ് പൗളീന മെമ്മോറിയൽ സംസ്ഥാന ഇന്റർ കോളേജിയേറ്റ് വോളിബാൾ എവർ റോളിംഗ് ട്രോഫി മാവേലിക്കര ബിഷപ്പ് മൂർ കോളേജ് കരസ്ഥമാക്കി. മാള ഹോളി ഗ്രേസ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് റണ്ണറപ്പായി. സമാപന സമ്മേളനം ചെയർമാൻ സാനി എടാട്ടുകാരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ റോബിൻസൺ അരിമ്പൂർ ട്രോഫി സമ്മാനിച്ചു. ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ, ആർട്‌സ് സെക്രട്ടറി ആന്റണി മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു. ബെസ്റ്റ് അറ്റാക്കർ- ദിൽഖർ (ഹോളി ഗ്രേസ്), ബെസ്റ്റ് ബ്ലോക്കർ- ആൽബിൻ (ബി.എം.സി), ബെസ്റ്റ് യൂണിവേഴ്‌സൽ- നിഹാൽ (ബി.എം.സി) എന്നിവരെ തെരഞ്ഞെടുത്തു. ഡയറക്ടർമാരായ സി.വി.ജോസ്, ബെന്നി കളപ്പുരക്കൽ, വക്കച്ചൻ താക്കോൽക്കാരൻ, ജോസ് എലിഞ്ഞിപ്പള്ളി എന്നിവർ സമ്മാനദാനം നിർവഹിച്ചു.