സീതാറാം യെച്ചൂരി അനുസ്മരണം
Sunday 14 September 2025 1:28 AM IST
അമ്പലപ്പുഴ: സി.പി. എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഒന്നാം അനുസ്മരണ സമ്മേളനം പറവൂർ എൻ.എസ്.എസ് ഹാളിൽ സംഘടിപ്പിച്ചു. പുന്നപ്ര സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടേറിയറ്റംഗം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. എൻ. ചന്ദ്രബാബു അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ ജെ. ജയകുമാർ, കെ. പി. സത്യകീർത്തി, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. അശോക് കുമാർ സ്വാഗതം പറഞ്ഞു.