ശിശുവിന്റെ കൊല; അമ്മ അറസ്റ്റിൽ

Sunday 14 September 2025 1:45 AM IST

നാഗർകോവിൽ: തമിഴ്നാട്ടിലെ മാർത്താണ്ഡത്തിനടുത്ത് 42 ദിവസം മാത്രം പ്രായമുള്ള ശിശുവിനെ വായിൽ ടിഷ്യൂ പേപ്പർ തിരുകി കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. ഭർത്താവ് കുഞ്ഞിനോട് കൂടുതൽ സ്‌നേഹം കാണിച്ചതിലുള്ള പകയാണ് ഈ ക്രൂരകൃത്യത്തിന് യുവതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

മാർത്താണ്ഡം, കരുങ്കൽ പാലൂർ കാട്ടുവിള സ്വദേശിനി ബെനിറ്റ ജയയാണ് (21) അറസ്റ്റിലായത്. ദിണ്ഡിഗൽ സ്വദേശിയായ കാർത്തിക്കാണ് ബെനിറ്റയുടെ ഭർത്താവ്. 42 ദിവസം മുൻപ് ഒരു പെൺകുഞ്ഞ് ജനിച്ചതിനെത്തുടർന്ന് ബെനിറ്റ കുഞ്ഞുമായി തന്റെ മാതാപിതാക്കളുടെ വീട്ടിൽ താമസിക്കാൻ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ ബെനിറ്റയെയും കുഞ്ഞിനെയും കാണാൻ കാർത്തിക് മാതാപിതാക്കളുടെ വീട്ടിലെത്തി. കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടതിനെത്തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.