മിസോറമിന് ആദ്യ റെയിൽപ്പാത, ചരിത്രദിനമെന്ന് പ്രധാനമന്ത്രി

Sunday 14 September 2025 2:46 AM IST

ന്യൂഡൽഹി: മിസോറമിലെ ആദ്യ റെയിൽപ്പാതയായ ബൈറാബിസൈരാങ് പാത രാജ്യത്തിന് സമർപ്പിച്ച്പ്രധാനമന്ത്രി നരേന്ദ്രമോദി.

വടക്കുകിഴക്കൻമേഖലയുടെ വികസനത്തിൽ മിസോറമിന്റെ പങ്ക് നിർണായകമാണെന്നും മിസോറം ജനതയ്ക്കുംരാജ്യത്തിനാകെയും ഇത്ചരിത്രദിനമാണെന്നും മോദി പറഞ്ഞു. മിസോറം തലസ്ഥാനമായ ഐസ്വാളിനെദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 51.38 കിലോമീറ്ററുള്ള പാതയാണിത്. ഐസ്വാളിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള സൈരാങ്ങിനെ അസാംമിസോറം അതിർത്തിയിലെ ബൈറാബിയുമായി ബന്ധിപ്പിക്കുന്ന പാതയുടെ നിർമ്മാണ ചെലവ് 8070കോടി രൂപയാണ്. സൈരാങ്ങിൽ നിന്ന് ഡൽഹിയിലേക്കുള്ള ആദ്യ രാജ്ധാനി എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഒഫ് ചെയ്തു. സൈരാങ് ഗുവാഹത്തി എക്സ്പ്രസ്, സൈരാങ് കൊൽക്കത്ത എക്സ്പ്രസ് ട്രെയിൻ സർവീസുകൾക്കും തുടക്കം കുറിച്ചു. ആദ്യ രാജ്ധാനി എക്സ്പ്രസ് ഇന്നലെ രാവിലെ 10ന് സൈരാങ്ങിൽ നിന്ന് ഡൽഹി ആനന്ദ് വിഹാർ ടെർമിനലിലേക്ക് പുറപ്പെട്ടു. സംസ്ഥാനത്ത് 9000കോടി രൂപയുടെ വികസന പദ്ധതികൾക്കുംമോദി തുടക്കം കുറിച്ചു. മിസോറം ഗവർണർ ജനറൽ വി.കെ സിംഗ്, മുഖ്യമന്ത്രി ലാൽഡുഹോമ,കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

11 സ്‌കൂളുകൾ

(മിസോറമിൽ മോദി തുടക്കം കുറിച്ച മറ്റു പദ്ധതികൾ)​

ഐസ്വാൾ ബൈപാസ്‌റോഡ്, തെൻസോൾസിയാൽസക്‌റോഡ്, ഖൻഖൗൺറോംഗുററോഡ്  കലാഡൻ മൾട്ടിമോഡൽ ട്രാൻസിറ്റ് വഴിയുള്ള ചരക്കുനീക്കത്തെ സഹായിക്കുന്ന ഛിമതുയിപുയി പാലം മുവാൽഖാംഗിൽ എൽ.പി.ജിബോട്ട്ലിംഗ് പ്ലാന്റ്  11 ഏകലവ്യ റസിഡൻഷ്യൽ സ്‌കൂളുകൾ  കായിക വികസനത്തിന്‌ഖേലോ ഇന്ത്യ മൾട്ടിപർപസ് ഇൻഡോർ ഹാ