രന്തംബോറെ ദേശീയ ഉദ്യാനത്തിലേക്ക് സുപ്രീംകോടതി ജഡ്‌ജിമാരുടെ പിക്‌നിക്

Sunday 14 September 2025 2:59 AM IST

ന്യൂഡൽഹി : ന്യായം കൽപ്പിക്കുന്നതിന്റെ തിരക്കുകളിൽ നിന്ന് രണ്ടുദിവസത്തെ ഉല്ലാസ സഞ്ചാരത്തിലാണ് 20 സുപ്രീംകോടതി ജ‌ഡ്‌ജിമാർ. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, മലയാളി ജഡ്‌ജി കെ.വി. വിശ്വനാഥൻ എന്നിവരടക്കം ജഡ്‌ജിമാർ കുടുംബസമേതം രാജസ്ഥാനിലെ രന്തംബോറെ ദേശീയ ഉദ്യാനത്തിൽ സഫാരിയിലാണ്. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2.40ഓടെയാണ് രണ്ട് ടൂറിസ്റ്റ് ബസുകളിലായി സുപ്രീംകോടതിയിലെ അഡിഷണൽ ബിൽഡിംഗിന് മുന്നിൽ നിന്ന് രന്തംബോറെയിലേക്ക് പുറപ്പെട്ടത്. രാത്രി 9 മണിയോടെ അവിടെ എത്തിച്ചേർന്നു. കടുവകളുടെ സാന്നിദ്ധ്യം കൊണ്ട് പ്രശസ്‌തമാണ് രന്തംബോറെ ദേശീയ ഉദ്യാനം. ജഡ്‌ജിമാർ ഇന്നു ഡൽഹിക്ക് മടങ്ങും. സുപ്രീംകോടതിയിലെ 34 ജഡ്‌ജിമാരിൽ 14 പേർ ടൂറിന് പോയില്ല.