12 പാക് സൈനികരെ വധിച്ച് ഭീകരർ
Sunday 14 September 2025 6:54 AM IST
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിൽ 12 സൈനികരെ വധിച്ച് പാകിസ്ഥാനി താലിബാൻ ഭീകരർ (തെഹ്‌രീക് ഇ താലിബാൻ പാകിസ്ഥാൻ- ടി.ടി.പി ). പ്രവിശ്യയിലെ രണ്ട് ജില്ലകളിലുണ്ടായ ഏറ്റുമുട്ടലുകളിൽ 35 ഭീകരരെ വധിച്ചെന്ന് പാക് സൈന്യം പ്രതികരിച്ചു. ഭീകരരുടെ ഉറവിടം അഫ്ഗാനിസ്ഥാനാണെന്ന് പാകിസ്ഥാൻ ആരോപിച്ചു.
അഫ്ഗാനിലെ താലിബാനിൽ നിന്ന് വ്യത്യസ്തമാണ് പാകിസ്ഥാനി താലിബാൻ. എന്നാൽ ഇരു സംഘടനകളുടെയും പ്രത്യയശാസ്ത്രം ഒരുപോലെയാണ്. 2007 മുതൽ പാകിസ്ഥാനിലുണ്ടായ നിരവധി ആക്രമണങ്ങൾക്കും നൂറുകണക്കിന് മരണങ്ങൾക്കും ഉത്തരവാദികളാണ് പാകിസ്ഥാനി താലിബാൻ.