ദേശീയ ഏകതാ ദിനാചരണം
Monday 15 September 2025 12:47 AM IST
കോട്ടയം: ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ പ്രധാന പങ്ക് വഹിച്ച സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31ന് രാഷ്ട്രീയ ഏകതാ ദിനമായി ആചാരിക്കും. രാജ്യമെമ്പാടും ഐക്യവും ശക്തിയും വളർത്താനും ഇന്ത്യയെ കൂടുതൽ കെട്ടുറപ്പുള്ള രാഷ്ട്രമായി കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 31 വരെ ജില്ലാ പൊലീസ് കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കും. കോളേജ് വിദ്യാർത്ഥികൾ, എസ്.പി.സി കേഡറ്റുകൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് കൂട്ടയോട്ടം നടത്തി. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഫ്ലാഗ് ഒഫ് ചെയ്തു.