പോർട്ടൽ തകരാർ പരിഹരിക്കണം
Monday 15 September 2025 12:49 AM IST
വാഴൂർ : സംസ്ഥാനത്തെ പോസ്റ്റ് മെട്രിക്ക് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി പ്രകാരം അപേക്ഷ അയക്കേണ്ട വെബ് പോർട്ടലിന്റെ ( ഇ ഗ്രാന്റ്സ്) തകരാർ പരിഹരിക്കണമെന്ന് കേരള വെളുത്തേടത്തു നായർ സമാജം ജില്ലാകൗൺസിൽ. ജില്ലാ പ്രസിഡന്റ് പി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.സുശീൽകമാർ അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ.എസ് രാധാകൃഷ്ണൻ, ടി.എൻ മുരളീധരൻ നായർ, പി.ശിവൻകുട്ടി, ട്രഷറർ സജിമോൻ മേവിട, ടി.എൻ രാജൻ, ആർ.പുഷ്പ, ബി.രാജേഷ്, മുരളീധരൻ നായർ കുറവിലങ്ങാട്, വിനോദ് പാമ്പാടി, മനോജ് നാട്ടകം, ഗോപൻ കോട്ടയം, വിമല വിനോദ്, ആശാ ഗിരീഷ്, വിദ്യാ റെജി, വി.കെ സുജാത, ദീപ്തി സജീവ് തുടങ്ങിയവർ പങ്കെടുത്തു.