ഭക്ഷ്യമേള നടത്തി 

Monday 15 September 2025 12:50 AM IST

മണർകാട് : മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന വി.മർത്തമറിയം വനിതാ സമാജം മണർകാട് മേഖലയുടെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനശേഖരണാർത്ഥമായി നടത്തപ്പെട്ട ഭക്ഷ്യമേള തൃശ്ശൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.കുര്യാക്കോസ് മോർ ക്ലീമീസ് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ വിഭവങ്ങളുടെ ആദ്യ വില്പന കത്തീഡ്രൽ സഹവികാരിയും വനിതാ സമാജം പ്രസിഡന്റുമായ ഫാ.ലിറ്റു ടി.ജേക്കബ് തണ്ടാശ്ശേരിയിലിന് നൽകി നിർവഹിച്ചു. കത്തീഡ്രൽ ട്രസ്റ്റി ബെന്നി ടി.ചെറിയാൻ താഴത്തേടത്ത്, വനിതാ സമാജം ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.