കലാശില്പശാലയ്ക്ക് തിരിതെളിഞ്ഞു
Monday 15 September 2025 12:51 AM IST
കോട്ടയം: കുടുംബശ്രീ ജെൻഡർ വിഭാഗം സ്പിക് മാക്കേയുമായി ചേർന്ന് വനിതകൾക്കായി സംഘടിപ്പിക്കുന്ന കലാ ശില്പശാല കലിക വാഴൂർ അനുഗ്രഹ റിന്യൂവൽ സെന്ററിൽ ആരംഭിച്ചു. ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.സേതുലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ഡോ.അമ്മന്നൂർ രജനീഷ് ചാക്യാർ ചാക്യാർകൂത്തും, ഒഡിഷയിൽ നിന്നുള്ള കലാകാരി റോജി സ്വായിൻ ഒഡിസി നൃത്തവും അവതരിപ്പിച്ചു. ശില്പശാലയിൽ ഹിന്ദുസ്ഥാനി സംഗീതം, ഒഡിസ്സി, കഥക്, പനയോല, കളിമൺ കരകൗശല ശില്പ നിർമ്മാണം എന്നീ കലാരൂപങ്ങളുടെ പരിശീലനം, യോഗ പരിശീലനം, കലാസന്ധ്യ എന്നിവയുണ്ട്.