അസമിൽ വൻ ഭൂചലനം; റിക്ടർ  സ്‌കെയിലിൽ  5.9  തീവ്രത  രേഖപ്പെടുത്തി, ഭൂട്ടാനിലും വടക്കൻ ബംഗാളിലും പ്രകമ്പനം

Sunday 14 September 2025 5:49 PM IST

ന്യൂഡൽഹി: അസമിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഗുവാഹത്തിയിലെ ധേക്കിയ ജുലിക്ക് സമീപമാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ പറയുന്നു.

ഇന്ന് വൈകിട്ട് 4.41നാണ് ഭൂചലനമുണ്ടായത്. ഭൂട്ടാനിലും വടക്കൻ ബംഗാളിലും പ്രകമ്പനമനുഭവപ്പെട്ടു. ആളപായത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ റിപ്പോ‌ർട്ടുകൾ പുറത്തുവന്നിട്ടില്ല.