നിവിൻ പോളിയുടെ നായികയായി നീതു കൃഷ്ണ

Monday 15 September 2025 6:01 AM IST

നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പുതുമുഖം നീതു കൃഷ്ണ നായിക. അവതാരക എന്ന നിലയിൽ ശ്രദ്ധേയായ നീതു കൃഷ്ണ ജനപ്രീതി നേടിയ നിരവധി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. നർത്തകി കൂടിയാണ്. തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ച ചിത്രത്തിലൂടെ ഇതാദ്യമായി ബി. ഉണ്ണിക്കൃഷ്ണനും നിവിൻ പോളിയും ഒരുമിക്കുന്നു. ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കീലിനുശേഷം സ്വന്തം രചനയിൽ ബി. ഉണ്ണിക്കൃഷ്ൻണ രചന നി‌ർവഹിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. കേരള രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രം ബിഗ് ബഡ്‌ജറ്റിൽ ശ്രീഗോകുലം മുവീസും ആർ.ഡി. ഇലുമിനേഷൻസ് എൽ.എൽ.പിയും ചേർന്നാണ് നിർമ്മിക്കുന്നത് ബാലചന്ദ്രമേനോൻ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, ഹരിശ്രീ അശോകൻ, നിഷാന്ത് സാഗർ, ഷറഫുദ്ദീൻ, സായ്‌‌കുമാർ, മണിയൻപിള്ള രാജു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. സംഗീതം : ജസ്റ്റിൻ വർഗീസ്, എഡിറ്റർ: മനോജ് സി.എസ്, പ്രൊഡക്‌ഷൻ കൺട്രോളർ : അരോമ മോഹൻ, ആർട്ട് ഡയറക്ടർ: അജി കുറ്റ്യാണി, മേക്കപ്പ് : റോണക്സ് സേവ്യർ, കോസ്റ്റ്യൂം: സിജി തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷാജി പാടൂർ.