യുദ്ധത്തിന്റെ രണ്ടാം ദിനത്തിൽ മിറൈ വാരി 55.60 കോടി

Monday 15 September 2025 6:06 AM IST

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനവും ഛായാഗ്രഹണവുംനിർവഹിച്ച "മിറൈ രണ്ടാം ദിനം പിന്നിടുമ്പോൾ 55.60 കോടി ആഗോളതലത്തിൽ നേടി . ബുക്കിംഗ് ഓരോ മണിക്കൂറിലുംഅതിവേഗം വർദ്ധിക്കുന്നു.

ഹനു-മാൻ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ തേജ സജ്ജ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.ആക്ഷൻ, ത്രിൽ, പ്രണയം, ഫാന്റസി ഘടകങ്ങൾ, മിത്ത് എന്നിവയിൽ കോർത്തിണക്കി പാൻ ഇന്ത്യൻ ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.ഒരു സൂപ്പർ യോദ്ധാവായാണ് തേജ സജ്ജ വേഷമിടുന്നത്.പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

മനോജ് മഞ്ചു ആണ് പ്രതിനായകൻ.നായിക റിതിക നായക് . ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.രചനയിലും സംഭാഷണത്തിലും സംവിധായകനൊപ്പം മണിബാബു കരണവും പങ്കാളിയാണ്.സംഗീതം: ഗൗര ഹരി,

പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി .ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് നിർമ്മിക്കുന്നത്.

ശ്രീഗോകുലം മൂവീസാണ് കേരളത്തിൽ വിതരണം . ഡിസ്ട്രിബൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്.