അമ്പമ്പോ ഗാനത്തിൽ അൽത്താഫും അനാർക്കലിയും

Monday 15 September 2025 6:08 AM IST

ഇന്നസെന്റ് ഒക്ടോബർ റിലീസ്

മന്ദാകിനി എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിമും അനാർക്കലി മരിക്കാറും അഭിനയിക്കുന്ന ഇന്നസെന്റ് എന്ന ചിത്രത്തിലെ 'അമ്പമ്പോ...' എന്ന് തുടങ്ങുന്ന ഗാനം പുറത്ത്. രേഷ്മ രാഘവേന്ദ്ര ആലപിക്കുന്ന നാടൻ ശൈലിയിലെ ഗാനത്തിന്റെ അഡീഷനൽ കംപോസിഷൻ നിർവഹിക്കുന്നത് ജെയ് സ്റ്റെല്ലാറാണ്. സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് 'ഇന്നസെന്റ് . സർക്കാർ ഓഫീസിന്റെ പശ്ചാത്തലത്തിൽ കോമഡി എന്റർടെയ്നറാണ്. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.കഥ ഷിഹാബ് കരുനാഗപ്പള്ളി, ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും . ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. എലമെന്റ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി ആണ്നിർമ്മാണം. പി.ആർ.ഒ: ആതിര ദിൽജിത്ത്