14കാരിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് പണം വാങ്ങി, ടാറ്റു ആർട്ടിസ്റ്റ് പിടിയിൽ
Sunday 14 September 2025 8:18 PM IST
പാലക്കാട് : 14കാരിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ടാറ്റു ആർട്ടിസ്റ്റ് പിടിയിൽ. കൊല്ലം സ്വദേശി ബിപിനെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. സ്നാപ് ചാറ്റ് വഴിയാണ് ഇയാൾ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത് എന്നാണ് വിവരം. ഇയാൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ അയച്ചു കൊടുത്ത് നിരവധിപേരിൽ നിന്നും ഇയാൾ പണം വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സമാന കേസിൽ കോഴിക്കോട്ടും ബിപിൻ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് .