കീഴടങ്ങാതെ ഇന്ത്യ, എണ്ണ വാങ്ങും, റഷ്യൻ ബന്ധം ദൃഡമാകും

Monday 15 September 2025 1:31 AM IST

ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ ആധിപത്യം സ്ഥാപിച്ച രാജ്യമാണ് റഷ്യ. ഈ കാരണം കൊണ്ട് ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധംലോക പ്രശസ്തവുമാണ്. എന്നാൽ ഇപ്പോൾ ഈ ബന്ധത്തിന് വിള്ളലേൽപ്പിക്കാനാണ് അമേരിക്കയുടെ ഇടപെടൽ. അമേരിക്കയുടെ പിഴ തീരുവയ്ക്കിടയിലും റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ. ഓഗസ്റ്റിൽ 30,000കോടി രൂപയുടെ അസംസ്‌കൃത എണ്ണയാണ് റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയത്.