ന്യൂയോർക്കിൽ കാലുകുത്തിയാൽ അറസ്റ്റ്, നെതന്യാഹുവിന് ഭീഷണി
Monday 15 September 2025 1:34 AM IST
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ യുദ്ധക്കുറ്റവാളിയെന്ന് വിശേഷിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി സൊഹ്രാൻ മംദാനി. താൻ തിരഞ്ഞെടുക്കപ്പെട്ടാൽ, നെതന്യാഹു നഗരത്തിൽ കാലുകുത്തുന്ന നിമിഷം തന്നെ അറസ്റ്റ് ചെയ്യാൻ ന്യൂയോർക്ക് പൊലീസിന് ഉത്തരവ് നൽകുമെന്നും സൊഹ്രാൻ പറഞ്ഞു. നെതന്യാഹു ന്യൂയോർക്ക് സന്ദർശിക്കുകയാണെങ്കിൽ, വിമാനത്താവളത്തിൽവെച്ച് അദ്ദേഹത്തെ തടയാൻ നിർദ്ദേശം നൽകും.