കേരള കോൺ. പോരാട്ടം മാതൃക : ജോസ് കെ മാണി
Monday 15 September 2025 12:57 AM IST
കോട്ടയം : വന്യജീവി സംരക്ഷണ ഭേദഗതി നിയമനിർമ്മാണത്തിനുള്ള കേരള കോൺഗ്രസ് (എം) പോരാട്ടം എല്ലാ പ്രാദേശിക പാർട്ടികൾക്കും മാതൃകയാണെന്ന് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. ജനവാസ മേഖലകളിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാനുള്ള നിയമനിർമ്മാണത്തിനായി ഏറെ നാളുകളായി പാർട്ടി ശക്തമായ പോരാട്ടത്തിലായിരുന്നു. കേന്ദ്രസർക്കാ