വനിതകൾക്ക് സംരംഭകരാകാം

Monday 15 September 2025 2:42 AM IST

മുഹമ്മ: വനിത വ്യവസായ കേന്ദ്രത്തിലേയ്ക്ക് വനിത സംരംഭകരെ ക്ഷണിക്കുന്നു ജില്ലാപഞ്ചായത്ത് ആര്യാട് ഡിവിഷനിൽ മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്തിന് മുൻവശം സ്ഥിതി ചെയ്യുന്ന ജില്ലാപഞ്ചായത്തിന്റെ വനിത വ്യവസായ കേന്ദ്രത്തിലാണ് അവസരം.സ്റ്റിച്ചിംഗ് യൂണിറ്റ് , ഫുഡ് പ്രോസസ്, കേക്ക് മേക്കിംഗ്, മാർക്കറ്റിംഗ്, ഐ.ടി അടക്കമുള്ള തൊഴിൽ തിരഞ്ഞെടുക്കാം. മണ്ണഞ്ചേരി, ആര്യാട്,മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലുള്ളവർക്ക് മുൻഗണന. ആര്യാട് ഡിവിഷനിൽ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നല്കുന്നതിന് ജോബ് ജംഗ്ഷൻ എന്ന സംവിധാനം കഴിഞ്ഞ 5 വർഷമായി പ്രവർത്തിക്കുന്നുണ്ട്.കേരളത്തിലെ ആദ്യത്തെ വനിത സംരംഭമായ വുമൺ സ്റ്റാർട്ടപ്പ് വുമൺ

ആരംഭിക്കാനും, ഓൺലൈൻ സർവ്വീസ് സെന്റർ അടക്കമുള്ള തൊഴിൽ സംരംഭങ്ങൾ ആര്യാട് ഡിവിഷനിൽ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്. താല്പര്യമുള്ള വനിതാസംരംഭകരെ 20ന് മുമ്പായി തുടങ്ങാൻ ഉദ്യേശിക്കുന്ന സംരംഭത്തെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947277992.