സുവർണ്ണജൂബിലി ആഘോഷം
Monday 15 September 2025 1:50 AM IST
മുഹമ്മ: ഒരുവർഷം നീണ്ടുനിന്നിരുന്ന കാവുങ്കൽ ഗ്രാമീണ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ അവസാനിച്ചു. കാവുങ്കൽ ദേവീക്ഷേത്ര മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പി.പി.ചിത്തരഞ്ജൻ എം എൽ എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ്
ഗിരീഷ് കൊല്ലംപറമ്പ് അധ്യക്ഷത വഹിച്ച സമ്മേനത്തിൽ സെക്രട്ടി എൻ.എസ്.സോജുമോൻ സ്വാഗതം പറഞ്ഞു.ആലപ്പുഴ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് സമ്മാന ദാനം നിർവഹിച്ചു.വി.സി.വിശ്വമോഹൻ,സുമേഷ് കെ. എസ്, സി.കെ.ശശി,ചെറുകോട്, ബിജു എസ്.നികർത്തിൽ എന്നിവർ സംസാരിച്ചു. തുടർന്ന്, മുച്ചീട്ട് കളിക്കാരന്റെ മകൾ എന്ന നാടകവും അരങ്ങേറി.