മംഗലം റോഡ് ഉദ്ഘാടനം

Monday 15 September 2025 1:50 AM IST

ആലപ്പുഴ: മംഗലം വാർഡിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ മംഗലം റോഡിന്റെ ഉദ്ഘാടനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 43.40 ലക്ഷം രൂപ വിനയോഗിച്ച് ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. നഗരസഭാ ചെയർപേഴ്‌സൺ കെ.കെ. ജയമ്മ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. പ്രേം, ഫാ. ജിബി ജോസ്, സോഫിയ അഗസ്റ്റിൻ, പി.ജെ. ആന്റണി തുടങ്ങിയവർ സംസാരിച്ചു.