തൊഴിലാളി ക്യാമ്പുകളിൽ പരിശോധന വേണം

Monday 15 September 2025 12:50 AM IST

ആലപ്പുഴ: ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധനവേണമെന്ന് ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.കേരള പ്രദേശ് മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ തോണ്ടൻകുളങ്ങര ഗാന്ധിയൻ ദർശനവേദി ഹാളിൽ നടത്തിയ ബോധവത്ക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആദ്ദേഹം.കേരള സർവോദയ മണ്ഡലം ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.ഇ. ഉത്തമക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ഹക്കീം മുഹമ്മദ് രാജാ,രാജു പള്ളിപ്പറമ്പിൽ,ജോസഫ് മാരാരിക്കുളം,എം.ഡി.സലിം,എൻ.സദാശിവൻ നായർ,ഇ.ഖാലിദ്, ടി.എം.സന്തോഷ്,ആന്റണി കരിപ്പാശ്ശേരി,ജേക്കബ് എട്ടു പറയിൽ,ബിനു മദനൻ,ലൈസമ്മ ബേബി എന്നിവർ സംസാരിച്ചു.