വീരശൈവ മഹാസഭ കുടുംബ സംഗമം
Monday 15 September 2025 1:45 AM IST
വെള്ളനാട്: ആൾ ഇന്ത്യാ വീരശൈവ മഹാസഭ വെള്ളനാട് ശാഖയുടെ കുടുംബ സംഗമവും വാർഷികവും വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് രാമേശ്വരദാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം വി.എസ്.ശോഭൻകുമാർ, മഹാസഭ സംസ്ഥാന പ്രസിഡന്റ് ടി.പി.കുഞ്ഞുമോൻ,സെക്രട്ടറി ശ്രീജിത്ത്,ജില്ലാ പ്രസിഡന്റ് ശ്രീകുമാർ, വെള്ളനാട് ശാഖാ സെക്രട്ടറി ജി.അനിൽകുമാർ,സി.ജ്യോതിഷ് കുമാർ,എസ്.എൽ.സിജു,പ്രേംകുമാർ, എൽ.ആർ.മധുജൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വച്ച് ഗാനചരയിതാവ് വെള്ളനാട് നാരായണന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ വെള്ളനാട് നാരായണൻ പുരസ്ക്കാരം രഞ്ജിത്ത് കല്യാണിക്ക് നൽകി.