ഹാജി ജെ.എ.റഷീദ് അനുസ്‌മരണം ഇന്ന്
Monday 15 September 2025 1:46 AM IST
തിരുവനന്തപുരം: കോൺഗ്രസിന്റെ ജില്ലയിലെ പ്രമുഖ നേതാവും നെടുമങ്ങാട് മുനിസിപ്പാലിറ്റി കൗൺസിലറും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റുമായിരുന്ന ഹാജി ജെ.എ.റഷീദിന്റെ നിര്യാണത്തിൽ അനുസ്‌മരണ യോഗം ചേരും. ഇന്ന് വൈകിട്ട് 5ന് തമ്പാനൂർ ജമാഅത്ത് ഭവനിൽ നടക്കുന്ന അനുശോചന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കരമന ബയാറിന്റെ അദ്ധ്യക്ഷതയിൽ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഉബൈദുള്ള എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മുഹമ്മദ് ബഷീർ ബാബു അനുസ്മരണം നടത്തും.