ഡോ.ചൈതന്യ ജോഷിക്ക് 38 ാം റാങ്ക്

Monday 15 September 2025 12:00 AM IST
ഡോ.ചൈതന്യ ജോഷി

തൃശൂർ: മണലൂർ സ്വദേശി ഡോ.ചൈതന്യ ജോഷി നീറ്റ് പി.ജി അഖിലേന്ത്യ തലത്തിൽ 38 ാം റാങ്ക് കരസ്ഥമാക്കി. ആഗസ്റ്റ് 3 ന് നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് നടത്തിയ പരീക്ഷയിൽ 2,42,000ത്തിലേറെ ഡോക്ടർമാർ നീറ്റ് പി.ജി പരീക്ഷ എഴുതിയിരുന്നു. ഈ വർഷം നടന്ന എയിംസ് പി.ജി പരീക്ഷയിൽ 581 -ാം റാങ്ക് നേടി ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ എം.ഡിക്ക് പഠിക്കുകയാണ് ചൈതന്യ. തൊപ്പിയിൽ വീട്ടിൽ അഡ്വ.ടി.എസ് ജോഷിയുടെയും പരേതയായ കല്ലാറ്റ് സിന്ധുവിന്റെയും മകളാണ്.