ചേറൂർ സാഹിതി സാംസ്‌കാരിക കേന്ദ്രം രണ്ടാം വാർഷികാഘോഷം
Monday 15 September 2025 12:06 AM IST
തൃശൂർ: ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചേറൂർ സാഹിതി സാംസ്‌കാരിക കേന്ദ്രം രണ്ടാം വാർഷികാഘോഷം 'നമ്മൾ' എന്ന പേരിൽ സംഘടിപ്പിച്ചു. എഴുത്തച്ഛൻ പുരസ്‌കാര ജേതാവായ ഡോ. എസ്.കെ. വസന്തന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള സമാദരണവും 'വസന്തം' എന്ന പേരിലുള്ള ഡോക്യൂമെന്ററിയുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ചു. ഉദ്ഘാടനം ഡോ. എസ്.കെ. വസന്തൻ, പ്രൊഫ. കെ.വി. രാമകൃഷ്ണൻ, എം.ഡി. രത്‌നമ്മ, കെ. രഘുനാഥൻ, സി.ആർ. ദാസ്, ഡോ. ധർമ്മരാജ് അടാട്ട്, കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്ന് നിലവിളക്ക് തെളിച്ച് നിർവഹിച്ചു. സമ്മേളനത്തിൽ കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ഡോക്യൂമെന്ററിയുടെ ചിത്രീകരണോദ്ഘാടനം സംവിധായകൻ മാധവ് രാംദാസ്, നോവലിസ്റ്റ് കെ. രഘുനാഥൻ, ബാബു വെളപ്പായ എന്നിവർ സംയുക്തമായി നിർവഹിച്ചു.