ഇ.എൻ.ടി പരിശോധനാ ക്യാമ്പ്

Monday 15 September 2025 12:26 AM IST

കൊടുങ്ങല്ലൂർ: മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ് സ്മാരക സമിതിയുടെ നേതൃത്വത്തിൽ നഗരസഭ 19-ാം വാർഡ് എൽതുരുത്തിൽ ഇ.എൻ.ടി പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ സി.കെ. തിലകൻ അദ്ധ്യക്ഷനായി. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക സമിതി ജനറൽ സെക്രട്ടറി അഡ്വ. അഷറഫ് സാബാൻ, മുൻ മേത്തല പഞ്ചായത്ത് പ്രസിഡന്റ് സി.വി. ഉണ്ണിക്കൃഷ്ണൻ, ക്യാമ്പ് ഡയറക്ടർമാരായ ഡോ. ജീന , ഡോ. നംമൃത എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.കെ. രാധാകൃഷ്ണൻ സ്വാഗതവും കെ.പി. മധു നന്ദിയും പറഞ്ഞു.