മികവ് 2025 അനുമോദന സദസ്
Monday 15 September 2025 12:27 AM IST
കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്ത് സംഘടിപ്പിച്ച മികവ് 2025 അനുമോദന സദസ് ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്.ജയ, നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് വി.കെ.ജ്യോതി പ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ, സെക്രട്ടറി കെ.വി.സനീഷ്, പി.ആർ.നിഖിൽ, പി.എ.ഷെമീർ, പി.എച്ച്.ബാബു ,സജീഷ് സത്യൻ, കെ.എസ്.അനിൽകുമാർ, ഹേന രമേഷ്, ഷിനി സതീഷ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വിദ്യാർത്ഥികളെയും, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് വിജയിച്ച കുട്ടികളെയും മികച്ച വിജയം നേടിയ വിദ്യാലയങ്ങളെയും വിവിധ മേഖലകളിൽ മികവ് തെളിയച്ചവരെയും വായനോത്സവ വിജയികളെയും അനുമോദിച്ചു. ഇയർ ബാലൻസ് ചികിത്സയിൽ വിദഗ്ദനായ ഡോ. രവിയെയും ചടങ്ങിൽ ആദരിച്ചു.