അമരവിളയിൽ കഞ്ചാവ് പിടികൂടി
Monday 15 September 2025 2:06 AM IST
നെയ്യാറ്റിൻകര:ബാംഗ്ലൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന, സ്വകാര്യ വോൾവോ ബസിലെ യാത്രക്കാരനായിരുന്ന തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായി .കൗസ്തുഭ് നാരായണൻ(32) തന്റെ പൗച്ചിനുള്ളിലാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നത്. സംശയം തോന്നി ഇയാളെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എക്‌സൈസ് ഇൻസ്പെക്ടർ അതുൽ അശോക്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സജീർ എസ്,
സിവിൽ എക്സൈസ് ഓഫീസർമാരായ ബിജുകുമാർ എസ്.എസ്, രഞ്ജിത്ത് ആർ.ജെ തുടങ്ങിയവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.