ബൈക്കിലെത്തിയ സംഘം കാർ തല്ലിപ്പൊളിച്ചു

Monday 15 September 2025 2:13 AM IST

കുന്നംകുളം: കുന്നംകുളം പഴഞ്ഞിയിൽ ശോഭായാത്രയ്ക്കിടെ വാഹനം ഓടിച്ചുകയറ്റിയെന്ന് ആരോപിച്ച് ബൈക്കിലെത്തിയ സംഘം കാർ തല്ലിപ്പൊളിച്ചു. പഴഞ്ഞി ജെറുസലേം സ്വദേശി ശരത്തിന്റെയായിരുന്നു വാഹനം. ശോഭായാത്രയിൽ ഗതാഗതക്കുരുക്ക് നിയന്ത്രിച്ചിരുന്നവർ കാറിനോട് കടന്നുവരാൻ പറയുകയും മറ്റ് ചിലർ നിറുത്തിയിടാൻ ആവശ്യപ്പെടുകയും ചെയ്തു. കാർ മുന്നോട്ട് എടുത്തതോടെ, ശോഭയാത്രയിൽ ഉണ്ടായിരുന്നവരിൽ ചിലർ കാറിന്മേൽ അടിക്കുകയും ശോഭയാത്ര കടന്നുപോയ ശേഷം ബൈക്കിലെത്തിയ അഞ്ചോളം പേർ കാറിന്റെ പിൻവശത്തെ ഗ്ലാസ് അടിച്ചുപൊളിക്കുകയായിരുന്നു. കാറിന്റെ ഉടമസ്ഥൻ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.