വഖഫ് ബോർഡ് കേസ്: സുപ്രീംകോടതി ഉത്തരവ് ഇന്ന്

Monday 15 September 2025 2:16 AM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് അഗസ്റ്റിൻ ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക.

ഭേദഗതി നിയമം ജുഡിഷ്യൽ ഇതര മാർഗങ്ങളിലൂടെ വഖഫ് സ്വത്തുക്കൾ ഏറ്റെടുക്കാൻ സൗകര്യമൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി മുസ്ളീംലീഗും കോൺഗ്രസും കേരളത്തിലെയടക്കം മുസ്ളീം സംഘടനകളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം ഒഴിവാക്കാനാണ് നിയമം കൊണ്ടുവന്നതെന്നും സംയുക്ത പാർലമെന്ററി സമിതി ആഴത്തിൽ പഠിച്ചാണ് ഭേദഗതികൾ നിർദ്ദേശിച്ചതെന്നും കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചു.