അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു
Monday 15 September 2025 1:28 AM IST
കിളിരൂർ: കിളിരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിമുക്തി ക്ലബിന്റെയും, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ സെമിനാറും എം.കെ കുട്ടൻ അടിവാക്കൽ അനുസ്മരണവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ലിൻസി പി.എസിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ എ.കെ.മോഹനൻ അടിവാക്കൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മുൻ മാനേജർ പി.ടി സാജുലാൽ, സഹകരണ പരീക്ഷാ ബോർഡിന്റെ മുൻ ചെയർമാൻ കുഞ്ഞ് ഇല്ലമ്പള്ളി, പഞ്ചായത്ത് അംഗം സുമേഷ് കാഞ്ഞിരം, എസ്.എൻ.ഡി.പി ശാഖാ വൈസ് പ്രസിഡൻ്റ് രാജേന്ദ്രബാബു എന്നിവർ അനുസ്മരണം നടത്തി. സെന്റ് ജോസഫ് എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ജോബി സെബാസ്റ്റ്യൻ വിളക്കുമാടം സെമിനാർ നയിച്ചു. വിമുക്തി ക്ലബ് കോഡിനേറ്ററും അദ്ധ്യാപകനുമായ രാജേഷ് സോമൻ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.