അമിത് ഖരെ ഉപരാഷ്‌‌ട്രപതിയുടെ സെക്രട്ടറി

Monday 15 September 2025 2:30 AM IST

ന്യൂഡൽഹി: ഉപരാഷ‌്ട‌്രപതി സി.പി. രാധാകൃഷ്‌ണന്റെ സെക്രട്ടറിയായി റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ അമിത് ഖരെയെ നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകി. മൂന്നു വർഷത്തെക്കാണ് ജാർഖണ്ഡ് കേഡർ 1985 ബാച്ച് ഉദ്യോഗസ്ഥനായ ഖരെയുടെ നിയമനം.

മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കേസ് പുറത്തു കൊണ്ടുവന്ന ഉദ്യോഗസ്ഥനാണ്. വിദ്യാഭ്യാസ, വാർത്താ പ്രക്ഷേപണ മന്ത്രാലയങ്ങളിൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2020ലെ പുതിയ വിദ്യാഭ്യാസ നയ രൂപീകരണത്തിൽ പ്രധാന വഹിച്ചിരുന്നു. സിവിൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം, പ്രധാനമന്ത്രിയുടെ ഓഫീസിലെ സാമൂഹിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ഉപദേശകനായി പ്രവർത്തിച്ചു.