അസാമിൽ ഭൂചലനം; 5.9 തീവ്രത
Monday 15 September 2025 2:32 AM IST
ന്യൂഡൽഹി: അസാമിൽ റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഉദൽഗുരി പട്ടണത്തിന് സമീപമാണ് പ്രഭവകേന്ദ്രം. ഇന്നലെ വൈകിട്ട് 4.40ഓടെയാണ് ചലനമനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആളുകൾ കെട്ടിടങ്ങളിൽ നിന്ന് ഓടിയിറങ്ങിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂട്ടാനിലും വടക്കൻ ബംഗാളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.