രാത്രി കിടക്കുന്നതിന് മുൻപ് ഈ മൂന്ന് കാര്യങ്ങൾ ചെയ്യൂ; വീട്ടിൽ പണം കുമിഞ്ഞുകൂടും
വീട്ടിൽ സന്തോഷവും സമൃദ്ധിയും നിലനിർത്താൻ വാസ്തുശാസ്ത്രത്തിൽ നിരവധി കാര്യങ്ങൾ നിർദേശിക്കുന്നുണ്ട്. വാസ്തുശാസ്ത്രം അനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നതിലൂടെ വീട്ടിൽ ഐശ്വര്യം കൂടുമെന്നാണ് വിശ്വാസം. വീട്ടിൽ ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാകാതിരിക്കാനും നെഗറ്റീവ് എനർജി അകറ്റാനും വാസ്തുവിൽ പറയുന്ന ചില കാര്യങ്ങൾ രാത്രി ഉറങ്ങുന്നതിന് മുൻപ് ചെയ്താൽ മതി. അവ എന്തൊക്കെയാണെന്ന് നോക്കാം.
രാത്രി ഉറങ്ങുന്നതിന് മുൻപ് വീടിന്റെ പ്രധാന വാതിലും ചുറ്റുമുള്ള സ്ഥലവും നന്നായി വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണെന്ന് വാസ്തുവിൽ പറയുന്നു. കാരണം വീട്ടിലേക്ക് ലക്ഷ്മി ദേവിയും പോസിറ്റീവ് എനർജിയും പ്രധാന വാതിലിലൂടെ കടന്നുവരുന്നതായാണ് വിശ്വാസം. പ്രധാന വാതിലിൽ ചെളിയോ മാലിന്യമോ കിടന്നാൽ ലക്ഷ്മി ദേവി ഒരിക്കലും വീട്ടിൽ പ്രവേശിക്കില്ലെന്നും വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. കൂടാതെ രാത്രി ഉറങ്ങുന്നതിന് മുൻപ് പ്രധാന വാതിലിന് ചുറ്റും വെള്ളം തളിച്ച് വൃത്തിയാക്കുന്നതും ശുഭകരമായി കണക്കാക്കുന്നു.
പൂജാമുറിയിൽ രാവിലെ പൂജയ്ക്ക് അർപ്പിച്ച പൂക്കളും വെള്ളവും രാത്രി വരെ ഇരിക്കുന്നത് ദോഷമാണെന്നാണ് ജ്യോതിഷികൾ പറയുന്നത്. അതിനാൽ പൂജാമുറിയിൽ വച്ചിരിക്കുന്ന പൂക്കൾ രാത്രി മാറ്റുകയും പുതിയ വെള്ളം വയ്ക്കുകയും വേണം. വീട്ടിൽ നെഗറ്റീവ് അന്തരീക്ഷം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉറങ്ങാൻ പോകുന്നതിന് മുൻപ് ഗ്രാമ്പൂവും കർപ്പൂരവും ഒരുമിച്ച് ചേർത്ത് കത്തിക്കുന്നത് നല്ലതാണ്. ഇത് വീട്ടിലെ നെഗറ്റീവ് എനർജിയെ അകറ്റുമെന്നാണ് വിശ്വാസം.