എഫ്.എസ്.ഇ.ടി.ഒ മേഖല കൺവെഷൻ

Monday 15 September 2025 6:56 PM IST

കാഞ്ഞങ്ങാട്: എഫ്.എസ്.ഇ.ടി.ഒ കാഞ്ഞങ്ങാട് മേഖല കൺവെൻഷൻ ഹൊസ്ദുർഗ് കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ കെ എസ് ടി എ സംസ്ഥാന സെക്രട്ടറി കെ രാഘവൻ ഉദ്ഘാടനം ചെയ്തു. കേരള സർക്കാറിന്റെ ജനപക്ഷ നയങ്ങൾക്ക് പിന്തുണ നൽകാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു. മേഖല ചെയർമാൻ കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.മധുസൂദനൻ, കെ.ലളിത , കെ.ജോൺ , എ.ബിജു , സി കുഞ്ഞികൃഷ്ണൻ, കെ.എം.പുരുഷോത്തമൻ, ടി.അഭിലാഷ്, കെ. ശ്രീകാന്ത് , കെ.സജിത്കുമാർ, പി.വി.കമല എന്നിവർ സംസാരിച്ചു. മേഖല കൺവീനർ മധു കരിമ്പിൽ സ്വാഗതവും താലൂക്ക് കമ്മറ്റി കൺവീനർ പി.ശ്രീകല ടീച്ചർ നന്ദിയും പറഞ്ഞു. സർക്കാർ നടത്തുന്ന പ്രാദേശിക വികസന സദസ്സുകൾ വിജയിപ്പിക്കാൻ ഇടപെടും. ഇതിനായി ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻകാരുടെയും ഭവനസന്ദർശനം നടത്തും.