ഡിവൈ.എസ്.പി ഓഫീസ് മാർച്ച് നടത്തി
തലശ്ശേരി:പൊലീസിൽ സമഗ്ര മാറ്റം ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ഡിവൈ.എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന സെൽ കോർഡിനേറ്റർ അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ഷിജിലാൽ , സംസ്ഥാന സമിതി അംഗങ്ങളായ പി.സത്യപ്രകാശൻ മാസ്റ്റർ, വി.വി.ചന്ദ്രൻ, യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷ ശ്രുതി പൊയ്ലൂർ, ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി.പ്രജിൽ ,സി പി.സംഗീത എന്നിവർ സംസാരിച്ചു.വാടിക്കൽ രാമകൃഷ്ണൻ മന്ദിരത്തിൽ നിന്നും ആരംഭിച്ച മാർച്ച് ഡിവൈ.എസ്.പി ഓഫീസ് മുന്നിൽ പൊലീസ് തടഞ്ഞു.ജില്ലാ വൈസ് പ്രസിഡന്റ് എൻ.രതി, റീന മനോഹരൻ,കെ.ലിജേഷ്, കെ.സി വിഷ്ണു, ഹരീഷ് ബാബു, ഒ.സന്തോഷ്, ഷംജിത്ത് പാട്യം, ആർ. ഷംജിത്ത്, വിപിൻ ഐവർ കുളം, എം. പ്രവീണ എന്നിവർ നേതൃത്വം നൽകി.