ആകാശ് നാഷണൽ ടാലന്റ് ഹണ്ട് പരീക്ഷ
Monday 15 September 2025 7:09 PM IST
കണ്ണൂർ: ആകാശ് എഡ്യുക്കേഷണൽ സർവീസസിന്റെ ഈ വർഷത്തെ നാഷണൽ ടാലന്റ് ഹണ്ട് (ആന്തെ) സ്‌കോളർഷിപ്പ് പരീക്ഷകൾ ആന്തേ ഓൺലൈൻ പരീക്ഷ ഒക്ടോബർ 4 മുതൽ 12 വരെ നടക്കും. ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ഒരു മണിക്കൂറിന്റെ സമയസ്ലോട്ട് തിരഞ്ഞെടുത്ത് പരീക്ഷ എഴുതാം. https://anthe.aakash.ac.in/home വെബ്‌സൈറ്റിൽ ഓൺലൈനായോ അടുത്തുളള ആകാശ് സെന്ററിലോ രജിസ്റ്റർ ചെയ്യാം. 300 രൂപയാണ് പരീക്ഷാഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് 50 ശതമാനം ഡിസ്‌കൗണ്ട്. വാർത്താസമ്മേളനത്തിൽ ആകാശ് പി.ആർ ആൻഡ് കമ്യൂണിക്കേഷൻ മാനേജർ വരുൺ സോണി, കേരള ബിസിനസ് മേധാവി കെ.സംഷീർ, ബ്രാഞ്ച് മേധാവി എം.പി.ഷിബു, അസിസ്റ്റന്റ് ഡയറക്ടർ എൽ.ദിവ്യ എന്നിവർ പങ്കെടുത്തു.