റീബയുടെ ഹൃദയപ്പാതിയായി അമൻ

Tuesday 16 September 2025 6:44 AM IST

മുൻ ഭാര്യ നടി വീണ നായരുടെ കുറിപ്പ് ശ്രദ്ധ നേടുന്നു

നർത്തകനും ആർ.ജെ.യുമായ അമൻ ഭൈമി വീണ്ടും വിവാഹിതനായി. റീബ റോയി ആണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിലായിരുന്നു റീബയെ അമൻ താലി ചാർത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. അതേസമയം അമൻ ഭൈമി വീണ്ടും വിവാഹിതനായതിന് പിന്നിലെ ചർച്ചയായി മുൻ ഭാര്യയും നടിയുമായ വീണ നായരുടെ കുറിപ്പ്

നമ്മളെല്ലാവരും രണ്ടും ബിംബങ്ങളെയാണ് സ്നേഹിക്കുന്നത്. ഒന്ന് മിഥ്യാബിംബം, മറ്റേത് നമ്മു‌ടെ യഥാർത്ഥ സ്വത്വം. എന്റെ യഥാർത്ഥ സ്വത്വത്തിലേക്ക് ഞാൻ പടിപടിയായി നടന്നടുക്കുന്നു. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. ലോകഃ സമസ്തഃ സുഖിനോഭവന്തു എന്ന് വീണ നായർ കുറിച്ചു.

കുറിപ്പിനൊപ്പം വിഷാദമായ മുഖത്തോടെ യാത്ര ചെയ്യുന്ന തന്റെ വീഡിയോയും വീണ പങ്കുവച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വീണയും അമനും വിവാഹമോചനം നേടിയത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2014 ൽ ആയിരുന്നു വിവാഹം. അമ്പാടി എന്ന മകനുണ്ട്. വിവാഹ ബന്ധം വേർപ്പെടുത്തിയശേഷം മകൻ വീണയ്ക്കൊപ്പമാണ്. മകനൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ അമൻ പങ്കുവച്ചിരുന്നു.