ലേറ്റ് ഓണം ആഘോഷിച്ച് അഹാനകൃഷ്ണ
Tuesday 16 September 2025 6:48 AM IST
ഓണം ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി അഹാന കൃഷ്ണ.
ഒരാഴ്ച കഴിഞ്ഞ് കുടുംബത്തിനൊപ്പം ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. വൈകിയാണെങ്കിലും മനോഹരമായ ഓണം. തിരുവോണദിവസം ഓണം ആഘോഷിക്കാൻ കഴിഞ്ഞില്ല. കാരണം ഞങ്ങളിൽ ചിലർക്ക് സുഖമില്ലായിരുന്നു. അങ്ങനെ ഒരാഴ്ച കഴിഞ്ഞ്, ഇതാ ഞങ്ങൾ ഓണസദ്യയും കളികളും. പ്രിയപ്പെട്ടവരുമെല്ലാം ഒരുമിച്ച് എത്തി ആഘോഷിച്ചു. മറ്റൊരു ഓണത്തിന് നന്ദി. അപ്പൂപ്പൻ ഇപ്പോഴും സുഖം പ്രാപിചില്ല. അതിനാൽ അദ്ദേഹത്തിന് ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ എല്ലാം ഉടനെ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു. അഹാനയുടെ വാക്കുകൾ.
ഹോട്ടലിലാണ് അഹാനയും കുടുംബവും ഓണാഘോഷപരിപാടികൾ നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കുചേർന്നു.