വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; പ്രതി നാടുകടത്തപ്പെട്ട യുവാവ്

Monday 15 September 2025 7:59 PM IST

കോട്ടയം: വീട്ടില്‍ അതിക്രമിച്ച് കയറി മകളെ തട്ടിക്കൊണ്ട് പോയെന്ന പിതാവിന്റെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. വെച്ചൂര്‍ സ്വദേശി മനു (22) ആണ് പിടിയിലായത്. എഴുമാതുരുത്ത് സ്വദേശിയാണ് പരാതിക്കാരന്‍. ഇയാളുടെ വീട്ടില്‍ അതിക്രമിച്ച് കയറി മകളെ തട്ടിക്കൊണ്ട് പോയെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് പൊലീസ് മനുവിനെ പിടികൂടുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരം മൂന്നര മണിയോടെയായിരുന്നു സംഭവം. പരാതിക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാത്രി തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

വൈക്കം സ്റ്റേഷനില്‍ ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് പ്രതി മനുവെന്ന് പൊലീസ് പറഞ്ഞു. മുഹമ്മ സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പ ചുമത്തി കഴിഞ്ഞ നവംബര്‍ മുതല്‍ ആറുമാസത്തേക്ക് മനുവിനെ ജില്ലയില്‍നിന്ന് നാടുകടത്തുകയും ചെയ്തിരുന്നു.