മഹിള കോൺഗ്രസ് സ്ഥാപക ദിനം
Tuesday 16 September 2025 12:00 AM IST
കല്ലൂർ: മഹിള കോൺഗ്രസ് തൃക്കൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിള കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു. മഹിള കോൺഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് പാലക്കപറമ്പ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മഹിള കോൺഗ്രസ് തൃക്കൂർ മണ്ഡലം പ്രസിഡന്റ് ലിസി ജോൺസന്റെ നേതൃത്വത്തിൽ പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചെയ്തു. ഷമീറ ഷാഹുൽ ഹമീദ്, അനു പനങ്കൂടൻ,ഗിഫ്റ്റ് ഡെയ്‌സൺ, റോസി ജോണിനമ്പാടൻ, സന്ധ്യ, ദീപ ജോൺസൺ, ഷീല സത്യൻ, കോൺഗ്രസ് തൃക്കൂർ മണ്ഡലം പ്രസിഡന്റ് സന്ദീപ് കണിയത്ത് എന്നിവർ പതാകദിനത്തിൽ പങ്കെടുത്ത് സംസാരിച്ചു.