പൊതുയോഗവും കുടുംബ സംഗമവും
Tuesday 16 September 2025 12:00 AM IST
കൊമ്പൊടിഞ്ഞാമക്കൽ : വ്യാപാരി വ്യവസായി ഏകോപന സമിതി കൊമ്പൊടിഞ്ഞാമാക്കൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. തോംസൺ ഗ്രൂപ്പ്‌സ് എം.ഡി. പി.ടി. ഡേവിസ് മുഖ്യാതിഥിയായി. യൂണിറ്റ് പ്രസിഡന്റ് കെ.ജെ. ജോളി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.പി.ജോഷി, ആന്റു ജോസ്, വി.എ. ഷംസുദ്ദീൻ, അനിൽ ഊക്കൻ, പി.എൽ. ജോബി, വിൽസൺ കണ്ണൂക്കാടൻ, ടി.കെ.കമലൻ, ഷാന്റി ഉണ്ണിക്കൃഷ്ണൻ, സിനി അനിൽ, നജ്മ സലാം എന്നിവർ പ്രസംഗിച്ചു. വ്യാപാരികൾക്ക് പെൻഷനും ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളും നൽകി.