പഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി മാർച്ച്

Tuesday 16 September 2025 12:00 AM IST

കൊടുങ്ങല്ലൂർ: വോട്ടർപട്ടിയിൽ പേര് ചേർക്കുന്നതിൽ പഞ്ചായത്ത് സെക്രട്ടറിയും അധികാരികളും ഇരട്ട നീതി നടത്തുന്നതായി ആരോപിച്ച് ബി.ജെ.പി എസ്.എൻ പുരം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. എസ്.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സജീവ് പള്ളത്ത് ഉദ്ഘാടനം നിർവഹിച്ചു. ഷിജു വാഴപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സുധീഷ് ചെത്തിപടത്ത്, പ്രിൻസ് തലാശ്ശേരി, കണ്ണൻ, രാജൻ പടിക്കൽ, സ്വരൂപ് പുന്നത്തറ, രേഷ്മ വിപിൻ, ശ്രീകുമാർ പെരിങ്ങാട്ട്, സുജിത്ത് മംഗലത്ത് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഉദ്യോഗസ്ഥർ വിളിച്ചു ചേർത്ത യോഗത്തിൽ എല്ലാ കക്ഷികളുടെയും അഭിപ്രായം അംഗീകരിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടിക പുറത്തിറങ്ങിയതെന്ന് ഇടതുപക്ഷ മുന്നണി നേതാക്കളായ കെ.കെ. അബീദലി,അഡ്വ.എ.ഡി.സുദർശനൻ, കെ.രഘുനാഥ്,എം.വി.സജീവ്, സി.എൻ.സതീഷ് കുമാർ,പി.കെ.രാജീവ് തുടങ്ങിയവർ അറിയിച്ചു.