പൊലീസ് ക്രിമിനൽ വത്ക്കരിക്കപ്പെട്ടു
Tuesday 16 September 2025 12:00 AM IST
തൃശൂർ: പൊലീസ് ക്രിമിനൽവത്ക്കരിക്കപ്പെട്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. പിണറായി ഭരണത്തിലെ പൊലീസ് ക്രൂരതയും അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പൊലീസിലുള്ള ജനങ്ങളുടെ വിശ്വാസവും നഷ്ടപ്പെട്ടിരിക്കുകയാണ്. ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. സേവ്യൻ പള്ളൻ, രവികുമാർ ഉപ്പത്ത്, സുരേന്ദ്രൻ ഐനീക്കുന്നത്, പി.കെ.ബാബു , അഡ്വ.കെ.ആർ.ഹരി, ഡോ. വി ആതിര, സുധിഷ് മേനോത്ത് പറമ്പിൽ, സൗമ്യ സലേഷ് എന്നിവർ പ്രസംഗിച്ചു. പ്രവീൺ, മുരളി കൊളങ്ങട്, മനു പള്ളത്തു, ശീതൾ രാജ, വിബിൻ ഐനീക്കുന്നത്,അശ്വിൻ വാര്യർ എന്നിവർ നേതൃത്വം നൽകി.